Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roadside Vendors

Idukki

തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ വ​ഴി​യോ​രക്കച്ച​വ​ട​ങ്ങ​ള്‍​ക്കെ​തി​രേ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഐ​ക്യം

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത വ​ഴി​യോ​രക്കച്ച​വ​ട​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഭേ​ദ​മി​ല്ലാ​തെ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​ർ. ഇ​ന്ന​ലെ ചേ​ര്‍​ന്ന കൗ​ണ്‍​സി​ലി​ല്‍ യു​ഡി​എ​ഫ് അം​ഗം ടി.​കെ.​സു​ധാ​ക​ര​ന്‍​നാ​യ​രാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. കോ​താ​യി​ക്കു​ന്ന് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കാ​യു​ള്ള സ്ഥ​ലം കൈ​യേ​റി​യാ​ണ് ചി​ല​ര്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ഇ​തോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ലെ മ​റ്റു മേ​ഖ​ല​ക​ളി​ല്‍ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത വ​ഴി​യോ​രക്ക​ച്ച​വ​ട​ത്തി​നെ​തി​രേ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ല്‍ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ങ്കി​ല്‍ വി​ഷ​യം അ​ജ​ൻ​ഡ​യാ​ക്ക​ണ​മെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ മ​റു​പ​ടി പ​റ​ഞ്ഞു. അ​ല്ലെ​ങ്കി​ല്‍ പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ എ​ങ്ങ​നെ തീ​രു​മാ​നി​ച്ചെ​ന്ന് ചോ​ദി​ച്ചാ​ല്‍ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി കൂ​ടെ​നി​ല്‍​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടോ​യെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചോ​ദി​ച്ചു.

എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രെ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി​ശ്വാ​സ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്നും കൗ​ണ്‍​സി​ല്‍ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും എ​ല്‍​ഡി​എ​ഫ് അം​ഗം കെ.​കെ. ഷിം​നാ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ബി​ജെ​പി അം​ഗം സി. ​ജി​തേ​ഷും ഇ​തി​നോ​ട് അ​നു​കൂ​ലി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ കൗ​ണ്‍​സി​ല​ര്‍​മാ​രും രാ​ഷ്‌​ട്രീ​യ​ഭേ​ദ​മെന്യേ എ​ല്ലാ അ​ന​ധി​കൃ​ത വ​ഴി​യോ​രക്ക​ച്ച​വ​ട​ങ്ങ​ളും മു​ഖം​നോ​ക്കാ​തെ ത​ട​യ​ണ​മെ​ന്ന നി​ല​പാ​ടി​ലെ​ത്തി​യ​തോ​ടെ വി​ഷ​യം അ​ടു​ത്ത കൗ​ണ്‍​സി​ലി​ല്‍ അ​ജ​ൻ​ഡ​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ന​ഗ​ര​ത്തി​ലെ തെ​രു​വു​വി​ള​ക്കു​ക​ള്‍ തെ​ളി​യാ​ത്ത വി​ഷ​യം ഇ​ന്ന​ലെ​യും കൗ​ൺ​സി​ല​ർ​മാ​ർ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നി​ട്ടും ക​രാ​റു​കാ​ര​ന്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് ത​യാ​റാ​യി​ല്ലെ​ന്ന് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ചു. ര​ണ്ട് നോ​ട്ടീ​സ് കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ ചെ​യ്ത​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷത്തി​ന്‍റെ വി​മ​ർ​ശ​നം.

2015ൽ ​പൊ​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ട​ട​ത്തി​ലെ ശൗ​ചാ​ല​യ​ത്തി​ന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ അ​പേ​ക്ഷ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ളം സൃ​ഷ്ടി​ച്ചു.

അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 75,000 രൂ​പ ചെ​ല​വാ​കു​മെ​ന്ന് ഓ​വ​ര്‍​സി​യ​ര്‍ റി​പ്പോ​ര്‍​ട്ടും ന​ല്‍​കി​യി​രു​ന്നു. ബ​ല​ക്ഷ​യം ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ശൗ​ചാ​ല​യം ന​വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു അ​പേ​ക്ഷ. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ട​ത്തി​ലെ ശൗ​ചാ​ല​യം ന​വീ​ക​രി​ക്കേ​ണ്ടെ​ന്ന പൊ​തു​നി​ല​പാ​ടാ​ണ് യോ​ഗ​ത്തി​ൽ ഉ​യ​ര്‍​ന്ന​ത്.

അ​ജൈ​വ മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​ന് ക​ണ്ടെ​യ്‌​ന​ര്‍ എം​സി​എ​ഫ് വാ​ങ്ങു​ന്ന​തും ച​ര്‍​ച്ച​യാ​യി. നി​ല​വി​ല്‍ വാ​ര്‍​ഡു​ക​ളി​ലു​ള്ള എം​സി​എ​ഫു​ക​ള്‍​ക്ക് ചു​റ്റു​മാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. ഇ​തി​നൊ​രു പ​രി​ഹാ​രം ക​ണ്ട​തി​നു​ശേ​ഷം ക​ണ്ടെ​യ്‌​ന​ര്‍ എം​സി​എ​ഫ് എ​ന്ന​തി​ലേ​ക്കു ക​ട​ന്നാ​ല്‍ പോ​രെ​യെ​ന്ന് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ചോ​ദി​ച്ചു. ആ​രോ​ഗ്യ​വി​ഭാ​ഗം ഇ​ക്കാ​ര്യ​ത്തി​ല്‍ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ മാ​ലി​ന്യം നി​റ​യു​മെ​ന്നും അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു കൃ​ത്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നും വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ളി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലു​മാ​ണ് മാ​ലി​ന്യം സൂ​ക്ഷി​ക്കു​ന്ന​തെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്നു. ക​ണ്ടെ​യ്‌​ന​ര്‍ എം​സി​എ​ഫ് വാ​ങ്ങു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ല​ത്തു​ത​ന്നെ സ്ഥാ​പി​ക്ക​ണ​മെ​ന്ന് വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക് ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് എ​തി​ര്‍​വ​ശം ഓ​പ്പ​ണ്‍ ജി​മ്മും വെ​യ്റ്റിം​ഗ് ഷെ​ഡും സ്ഥാ​പി​ക്കാ​ന്‍ കെ.​കെ. ഷിം​നാ​സ് സ​മ​ര്‍​പ്പി​ച്ച ക​ത്ത് അം​ഗീ​ക​രി​ച്ചു. ആ​ശു​പ​ത്രി ത​ന്നെ ഇ​വ ര​ണ്ടും സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യും. ന​ഗ​ര​സ​ഭ​യി​ലെ ബ​ഡ്‌​സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ ബ​ഡ്‌​സ് സ്‌​കൂ​ള്‍ ആ​ന്‍​ഡ് റി​ഹാ​ബി​ലിറ്റേ​ഷ​ന്‍ സെ​ന്‍റ​റാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ക​ത്തി​നും അം​ഗീ​കാ​രം ല​ഭി​ച്ചു.

Latest News

Corehub Up